തിരവനന്തപുരം: ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ ഉണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് ഇന്ന് നടന്ന ബിജെപി മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായതോടെ പോലീസ് ലാത്തിവീശിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.













Discussion about this post