തിരുവനന്തപുരം: ബിജെപി നേതാവ് സി.കെ.പത്മനാഭന്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവരുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലെത്തി. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടക്കുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ നടത്തിവന്ന നിരാഹാര സമരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതിനു പിന്നാലെ സി.കെ.പത്മനാഭന്‍ ഏറ്റെടുക്കുകയായിരുന്നു.













Discussion about this post