തിരുവനന്തപുരം: വനിതാ മതിലിനായി 30 ലക്ഷം സ്ത്രീകളെ ഇടതു മുന്നണി അണിനിരത്തുമെന്ന് കണ്‍വീനര്‍ എ.വിജയരാഘവന്‍. നവോഥാന പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. ഇടതു മുന്നണിക്ക് ഇതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും ഇത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.












