പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്കുനേരെ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന പരാതി അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ സംഘം പത്തനംതിട്ടയിലെത്തി. തീര്‍ഥാടകരില്‍നിന്ന് തെളിവെടുപ്പ് നടത്താനായി ആറു പേരടങ്ങുന്ന സംഘം നിലയ്ക്കലിലേക്ക് തിരിച്ചു. ബിജെപി എ.എന്‍. രാധാകൃഷ്ണന്റെ പരാതിയെ തുടര്‍ന്നാണ് സംഘം എത്തിയത്. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളിലെന്ന പരാതിയില്‍ പരിശോധന നടത്താനായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും നേരത്തേ ശബരിമലയിലെത്തി പരിശോധന നടത്തിയിരുന്നു.













Discussion about this post