Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കന്യാജ്യോതി പദ്ധതി വ്യാപിപ്പിക്കും: മന്ത്രി കെ.കെ. ശൈലജ

by Punnyabhumi Desk
Dec 27, 2018, 02:09 pm IST
in കേരളം

തിരുവനന്തപുരം: കൗമാരക്കാരായ പെണ്‍കുട്ടികളുടെ വിളര്‍ച്ചയും ശാരീരിക മാനസിക സമ്മര്‍ദവും അകറ്റുന്നതിനുള്ള സിദ്ധ ചികിത്സാരീതി നടപ്പാക്കുന്നതിനുള്ള കന്യാജ്യോതി പദ്ധതി സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സിദ്ധദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചുരുങ്ങിയ കാലയളവിനുള്ളില്‍ ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട് വലിയ ഉണര്‍വ് സൃഷ്ടിക്കാന്‍ കഴിഞ്ഞതായും സിദ്ധ ചികിത്സാമേഖലയില്‍ ഒട്ടേറെ കാര്യങ്ങള്‍ നടപ്പാക്കാനായതായും മന്ത്രി പറഞ്ഞു.

സിദ്ധ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് അനുകൂലമായ മനോഭാവമാണ് സര്‍ക്കാരിനുള്ളത്. സിദ്ധ ചികിത്സാരീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എട്ട് ജില്ല ആയുര്‍വേദ ആശുപത്രികളില്‍ പുതുതായി സിദ്ധ യൂണിറ്റുകള്‍ ആരംഭിച്ചു. ആധുനിക വൈദ്യശാസ്ത്രത്തിനു കടന്നുചെല്ലാന്‍ കഴിയാത്ത മേഖലകളിലേക്ക് എത്താന്‍ ആയുഷിനു കഴിയണം. ജീവിതശൈലിരോഗങ്ങള്‍ക്കെതിരെ, ജീവിതചര്യകളില്‍ മാറ്റം വരുത്താന്‍ ആയുര്‍വേദവും സിദ്ധയും ഉള്‍പ്പെടെയുള്ള വൈദ്യശാസ്ത്രശാഖകള്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

ദിനാചരണത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ചിരിക്കുന്ന മെഡിക്കല്‍ ക്യാമ്പിന്റെയും എക്സ്പോയുടെയും ഉദ്ഘാടനം റവന്യൂ മന്ത്രി ഇ. ചന്ദ്രേശഖരന്‍ നിര്‍വഹിച്ചു. പരമ്പരാഗത വൈദ്യശാസ്ത്രശാഖകള്‍ക്ക് ഇന്നത്തെ കാലത്തിന് അനുസൃതമായി സമൂഹത്തെയും മനുഷ്യനെയും മുന്നോട്ടുകൊണ്ടുപോവാനാവശ്യമായ ഗവേഷണപഠനങ്ങള്‍ നടത്താന്‍ കഴിയണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. അതിനു പ്രാപ്തമായവയായി ആയുര്‍വേദവും സിദ്ധയും മാറണം. ഏതു വൈദ്യശാസ്ത്രശാഖയെ സ്വീകരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം പൗര•ാര്‍ക്കുള്ളതാണെന്നും മന്ത്രി പറഞ്ഞു.  ചടങ്ങില്‍ വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഔഷധി ഉത്പാദനം ആരംഭിച്ച സിദ്ധ ഔഷധങ്ങളുടെ വിതരണോദ്ഘാടനം ആരോഗ്യമന്ത്രി നിര്‍വഹിച്ചു. നിലവേമ്പ് കുടിനീര്‍, ആടത്തോടൈ കുടിനീര്‍, അമുക്കുര ചൂര്‍ണം, ഏലാദി ചൂര്‍ണം, പഞ്ചദീപാഗ്‌നി ചൂര്‍ണം എന്നിവയാണ് ഔഷധി ഉത്പാദിപ്പിച്ചിരിക്കുന്നത്.

സിദ്ധ മേഖലയ്ക്ക് സമഗ്രസംഭാവന നല്‍കിയ ഡോ. സി.പി.മാത്യു, ഡോ. വി. അരുണാചലം, ഡോ. സ്റ്റാന്‍ലി ജോണ്‍സ്, ഡോ. എ. ഗോപകുമാര്‍ എന്നിവരെ ആരോഗ്യമന്ത്രി ചടങ്ങില്‍ ആദരിച്ചു. സിദ്ധ ദി പെര്‍ഫെക്ട് ലൈഫ് സയന്‍സ് എന്ന പുസ്തകം മന്ത്രി ഇ. ചന്ദ്രശേഖരന്‍ വി.എസ്. ശിവകുമാര്‍ എം.എല്‍എയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഔഷധി മാനേജിംഗ് ഡയറക്ടര്‍ ഉത്തമന്‍ ഐഎഫ്എസ്, ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. കെ.എസ്. പ്രിയ, ഡോ. വി. അരുണാചലം, നാഷണല്‍ ആയുഷ് മിഷന്‍ (സിദ്ധ) നോഡല്‍ ഓഫീസര്‍ ഡോ. വി.ബി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies