ആലപ്പുഴ: വനിതാ മതിലിനെ പൊളിക്കാന്‍ പലതലങ്ങളില്‍ ശ്രമം നടക്കുന്നുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ ഇതൊന്നും വിലപ്പോകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പൊളിപ്പന്‍മാരുടെ ഒരു പണിയും നടക്കാന്‍ പോവുന്നില്ല. ലോകം കണ്ട മറ്റൊരു അത്ഭുതമായി വനിതാ മതില്‍ മാറും. ഗംഭീര പരിപാടിയായാണ് വനിതാ മതില്‍ നടക്കാന്‍ പോവുന്നത്. അതു പൊളിക്കാന്‍ പലരും പല പണിയുമായി ഇറങ്ങിയിട്ടുണ്ട്. ഏതെല്ലാം വിധത്തില്‍ മതിലു പൊളിക്കാനാവുമെന്നാണ് അവര്‍ നോക്കുന്നത്. അതൊന്നും നടക്കാന്‍ പോവുന്നില്ല. വനിതാ മതിലിന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും പറയുന്നതിനു മറുപടി പറയാന്‍ താനില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.













Discussion about this post