തിരുവനന്തപുരം: ആചാര ലംഘനം നടന്നതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പരിഹാരക്രിയ നടത്തേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്ത്രി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും കോടിയേരി പറഞ്ഞു. യുവതികള്‍ കയറിയതിന്റെ പേരില്‍ നട അടച്ചത് അനാവശ്യമാണ്. കോടതി വിധിയുടെ ലംഘനമാണത്.












