തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനം നടന്നതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിയോട് വിശദീകരണം ചോദിക്കുമെന്ന് ദേവസ്വം ബോര്‍ഡ്. ബോര്‍ഡിനോട് ആലോചിക്കാതെ നടയടച്ചത് ഗുരുതര പിഴവാണെന്നാണ് ബോര്‍ഡിന്റെ നിലപാട്. സുപ്രീംകോടതി വിധിക്കെതിരായ സമീപനമാണ് തന്ത്രി സ്വീകരിച്ചതെന്നും ബോര്‍ഡ് ആരോപിക്കുന്നു. തന്ത്രി നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ യോഗം ചേര്‍ന്ന് നടപടികള്‍ കൈക്കൊള്ളാനാണ് തീരുമാനം. എന്നാല്‍ ശുദ്ധിക്രിയ നടത്താന്‍ തന്ത്രിക്ക് അവകാശമുണ്ടെന്ന് തന്നെയാണ് ബോര്‍ഡിന്റെ നിലപാട്. എന്നാല്‍ ബോര്‍ഡിനോട് ആലോചിക്കാതെ നടയടച്ചതിനാണ് വിശദീകരണം ചോദിക്കുന്നത്.













Discussion about this post