പത്തനംതിട്ട: ശബരിമലയില്‍ ശ്രീലങ്കന്‍ സ്വദേശിയായ യുവതി ദര്‍ശനം നടത്തിയത് തെളിയിക്കാനാകാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ശുദ്ധിക്രിയയുടെ ആവശ്യമില്ലെന്ന് തന്ത്രി കണ്ഠര് രാജീവരര്. ശ്രീലങ്കയില്‍ നിന്നും ശശികലയെന്ന യുവതി ശബരിമല സന്ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചെങ്കിലും പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, മകരവിളക്കിന് മുന്നോടിയായി ശുദ്ധിക്രിയ സന്നിധാനത്ത് നടത്തുന്നുണ്ട്. അതിനാല്‍ ഇപ്പോള്‍ ശുദ്ധിക്രിയയുടെ ആവശ്യം ഇല്ലെന്ന് തന്ത്രി വ്യക്തമാക്കി.












