ശബരിമല: സന്നിധാനത്ത് ആല്‍മരത്തിന് തീപിടിച്ചു. ശനിയാഴ്ച രാവിലെ 11.30ന് ആഴിയില്‍ നിന്ന് ആല്‍മരത്തിലേക്ക് തീ പടരുകയായിരുന്നു. പതിനെട്ടാം പടിയുടെ മുന്‍വശത്തെ ആല്‍മരത്തിനാണ് തീപിടിച്ചത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് തീ കെടുത്തുകയായിരുന്നു. തീര്‍ഥാടകരെ വലിയ നടപ്പന്തലില്‍ തടഞ്ഞിരുന്നു. തീ കെടുത്തിയ ശേഷം തീര്‍ഥാടകരെ കയറ്റി തുടങ്ങി.













Discussion about this post