തിരുവനന്തപുരം: എസ്ബിഐ ട്രഷറി മെയിന്‍ ശാഖ ആക്രമിച്ച കേസില്‍ അറസ്റ്റിലായ രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഓഫിസ് അറ്റന്‍ഡന്റും എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാല്‍, ട്രഷറി ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് അക്കൗണ്ടന്റും ഏരിയ സെക്രട്ടറിയുമായ അശോകന്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവര്‍ രണ്ടു പേരും കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഹരികുമാര്‍ ആണ് കേസില്‍ ഒന്നാം പ്രതി. 13 പേര്‍ ഇനി പിടിയിലാകാനുണ്ട്.













Discussion about this post