തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിനു പകരമായി 1000 ദിവസം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷം സംസ്ഥാന വ്യാപകമായി നടത്താന്‍ മന്ത്രിസഭാ തീരുമാനം. മേയ് മാസത്തില്‍ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങുമെന്നതിനാല്‍ മന്ത്രിസഭയുടെ 1000 ദിവസം ഫെബ്രുവരി യില്‍ ആഘോഷിക്കാനാണു തീരുമാനം. ഇതിനായി എ.കെ. ബാലന്‍ കണ്‍വീനറായ മന്ത്രിസഭാ ഉപസമിതിയെയും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ഫെബ്രുവരി 15 മുതല്‍ എല്ലാ ജില്ലകളിലും ആഘോഷം സംഘടിപ്പിക്കും. വിശദാംശങ്ങള്‍ മന്ത്രിസഭാ ഉപസമിതി തയാറാക്കും.പുതിയ വികസന പദ്ധതികള്‍ക്കു തുടക്കം കുറിക്കുക, പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനം നടത്തുക എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും. മറ്റു പരിപാടികളും ഉണ്ടാകും. ഫെബ്രുവരി 18നാണ് 1000 ദിവസം പൂര്‍ത്തിയാക്കുന്നത്.













Discussion about this post