Tuesday, August 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മകരവിളക്ക്: പോലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി

by Punnyabhumi Desk
Jan 11, 2019, 05:15 pm IST
in കേരളം

ശബരമില: മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി 14 ന് കൂടുതല്‍ വാഹനങ്ങള്‍ എത്തുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ 13 ന് വൈകിട്ട് 4 മണി മുതല്‍ ളാഹയില്‍ തീര്‍ത്ഥാടകരെ ഇറക്കണമെന്ന് പോലീസ് അറിയിച്ചു. തീര്‍ത്ഥാടകര്‍ ഇവിടെ നിന്ന് കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ പമ്പയിലേക്ക് പോകണം.

തീര്‍ത്ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ ളാഹ, മഞ്ഞത്തോട് റോഡ്, ളാഹ ക്ഷേത്രത്തിനു പുറകില്‍ക്കൂടിയുള്ള റോഡ്, ളാഹ എസ്റ്റേറ്റ്-ബംഗ്ലാവ് റോഡ്, പുതുക്കട-ഇടയ തമ്പുരാട്ടിക്കാവ് റോഡ്, ളാഹയിലും പരിസരത്തുമായി റോഡ് ഗതാഗതം തടസപ്പെടാത്ത വിധം പാര്‍ക്ക് ചെയ്യണം. ഇവിടത്തെ പാര്‍ക്കിംഗ് സ്ഥലം നിറയുന്നതോടെ പിന്നീടുള്ള വാഹനങ്ങള്‍ പെരുനാട്ടില്‍ തീര്‍ത്ഥാടകരെ ഇറക്കണം. ഇവിടെനിന്ന് കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വ്വീസ് ബസുകളില്‍ പമ്പയിലേക്ക് പോകണം. വാഹനങ്ങള്‍ പുതുക്കട-ചിറ്റാര്‍ റോഡ്, പുതുക്കട-കണ്ണന്നുമണ്‍ റോഡ്, കാര്‍മ്മല്‍ എന്‍ജിനീയറിംഗ് കോളേജ് ഗ്രൗണ്ട്, മടത്തുംമൂഴി-കണ്ണനൂമണ്‍ റോഡില്‍ നെടുമണ്‍വരെയുള്ള റോഡ് സൈഡുകളില്‍ പാര്‍ക്ക് ചെയ്യണം. പിന്നീടുള്ള വാഹനങ്ങള്‍ തീര്‍ത്ഥാടകരെ വടശ്ശേരിക്കരയില്‍ ഇറക്കിയ ശേഷം സീതത്തോട് സ്‌കൂള്‍ ഗ്രൗണ്ട്, സീതത്തോട്-അള്ളുങ്കല്‍ റോഡ്, ആങ്ങമൂഴി സ്‌കൂള്‍ ഗ്രൗണ്ട്, ആങ്ങമൂഴി-ചിറ്റാര്‍ റൂട്ടില്‍ സീതത്തോട് വരെയുള്ള റോഡ് സൈഡ്, ആങ്ങമൂഴി-കോട്ടമണ്‍പാറ റോഡ്, ആങ്ങമൂഴി-ഗവി റൂട്ടില്‍ റോഡ് സൈഡ്, പാലത്തടിയാര്‍ മുതല്‍ മുഴിയാര്‍ ജംഗ്ഷന്‍വരെയുള്ള റോഡ് സൈഡിലുമായും, ലഭ്യമായ ഇടത്താവളങ്ങളിലും പാര്‍ക്ക് ചെയ്യണം.

13 ന് വൈകിട്ട് നാല് മണി മുതല്‍ എരുമേലിയില്‍ നിന്ന് വരുന്ന സ്വകാര്യ വാഹനങ്ങള്‍ എരുമേലി പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. തീര്‍ത്ഥാടകര്‍ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ പമ്പയിലേക്ക് പോകണം. ഏരുമേലി പാര്‍ക്കിംഗ് ഗ്രൗണ്ട് നിറയുന്നതോടെ പാലാ-പൊന്‍കുന്നം റോഡില്‍ ഇളങ്ങുളം അമ്പലം ഗ്രൗണ്ടിലും, റോഡിന്റെ ഇടതുവശത്തും പാര്‍ക്ക് ചെയ്തതിനു ശേഷം പൊന്‍കുന്നത്തു നിന്നും കെ.എസ്.ആര്‍.ടി.സി ബസുകളില്‍ എരുമേലി-നിലയ്ക്കല്‍ വഴി പമ്പയ്ക്ക് പോകണം. ഇടുക്കി ജില്ലയില്‍ നിന്നും മുണ്ടക്കയം വഴി നിലയ്ക്കലിലേക്ക് പോകുന്ന വാഹനങ്ങള്‍ വണ്ടിപ്പെരിയാര്‍, ലഭ്യമായ മറ്റ് ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.

മകരവിളക്ക് ദിവസമായ 14 ന് ഉച്ചയ്ക്ക് രണ്ട് മണിക്കു ശേഷം പത്തനംതിട്ട, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളില്‍ നിന്നും നിലയ്ക്കലേക്ക് ഉള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ നിര്‍ത്തി വയ്ക്കും. സ്വകാര്യ വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിക്കില്ല. മകരജ്യോതിക്ക് ശേഷം പോലീസിന്റെ നിര്‍ദ്ദേശം ലഭിച്ചതിനു ശേഷം മാത്രമെ നിലയ്ക്കലേക്ക് കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ പുനരാരംഭിക്കാനും സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാനും അനുവദിക്കുകയുള്ളൂ.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies