തിരുവനന്തപുരം: സംസ്ഥാനത്തിന് വലിയ സാധ്യതയുള്ള മേഖലയാണ് ടൂറിസമെന്നും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വസന്തോത്സവം 2019 കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടൂറിസ്റ്റുകള്‍ അതിഥികളാണ്. അവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കണം. ടൂറിസം രംഗത്തെ വികസനത്തിന് ആവശ്യമായ സഹകരണം എല്ലാവരില്‍ നിന്നും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
വസന്തോത്സവം എല്ലാ വര്‍ഷവും ഡിസംബറിലെ ക്രിസ്മസ് അവധിക്കാലത്ത് സംഘടിപ്പിക്കുന്നത് പരിഗണനയിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിലൂടെ ടൂറിസം കലണ്ടറില്‍ വസന്തോത്സവത്തെ അടയാളപ്പെടുത്താനാവുമെന്ന് അദ്ദേഹം പറഞ്ഞു.
അഡ്വ. എ. സമ്പത്ത് എം. പി, കെ. മുരളീധരന്‍ എം. എല്‍. എ, മേയര്‍ വി. കെ. പ്രശാന്ത്, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ബാലകിരണ്‍ എന്നിവര്‍ സംബന്ധിച്ചു.













Discussion about this post