തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിന്‍ തച്ചങ്കരി തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ചയില്‍ ഗുണപരമായ തീരുമാനങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും പണിമുടക്ക് പിന്‍വലിക്കില്ലെന്നുമാണ് യൂണിയനുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നല്‍കിയത്.
കെഎസ്ആര്‍ടിസിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ടോമിന്‍ തച്ചങ്കരി നടത്തുന്നത്. കഴിഞ്ഞ വര്‍ഷം പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ തങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്നും യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്‌കാരം മൂലമുണ്ടായ യാത്രക്ലേശം പരിഹരിക്കുക, അപകടം ഉള്‍പ്പെടെയുണ്ടായി അവധിയില്‍ പ്രവേശിച്ച ജീവനക്കാരെ തിരിച്ചെടുക്കാത്ത നടപടി അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ച ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.














Discussion about this post