ന്യൂഡല്‍ഹി : ഡിജിപി നിയമനത്തില്‍ ഇളവ് അനുവദിക്കണം എന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.പോലീസ് മേധാവിയെ നിയമിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിധിയില്‍ ഭേദഗതി ആണ് കേരളം ആവശ്യപ്പെട്ടത്.
യു.പി.എസ്.സി. തയ്യാറാക്കുന്ന പാനലില്‍ നിന്ന് ഒരാളെ സംസ്ഥാന പോലീസ് മേധാവി ആയി നിയമിക്കണം എന്ന ഉത്തരവില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണം എന്നായിരുന്നു കേരളത്തിന്റെ ആവശ്യം. 2011 ല്‍ നിയമസഭാ പാസ്സാക്കിയ കേരള പോലീസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാന പോലീസ് മേധാവിയെ നിയമിക്കാന്‍ അനുവദിക്കണം എന്നും കേരളം ആവശ്യപ്പെട്ടിരുന്നു.












