തിരുവനന്തപുരം: അഖിലേന്ത്യാ പണിമുടക്കു ദിവസം സെക്രട്ടേറിയറ്റിനു മുന്നിലെ എസ്ബിഐ ബ്രാഞ്ച് അടിച്ചുതകര്‍ത്ത കേസിലെ പ്രതികളായ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാ നേതാക്കളായ സുരേഷ് കുമാര്‍, ശ്രീവത്സന്‍ എന്നിവര്‍ക്കെതിരെയാണ് സസ്‌പെന്‍ഡു ചെയ്തത്. നേരത്തെ യൂണിയന്‍ തൈക്കാട് ഏരിയ സെക്രട്ടറി എ.അശോകന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വി.ഹരിലാല്‍ എന്നിവരെ സസ്‌പെന്‍ഡു ചെയ്തിരുന്നു. പണിമുടക്ക് ദിനത്തില്‍ ബാങ്ക് തുറന്നതിനെ ചോദ്യം ചെയ്‌തെത്തിയ പണിമുടക്ക് അനുകൂലികള്‍, മാനേജരുടെ മുറിയില്‍ അതിക്രമിച്ച് കയറി കംപ്യൂട്ടര്‍, മേശയിലെ കണ്ണാടി, ഫോണ്‍, കാബിന്‍ എന്നിവ അടിച്ചു തകര്‍ത്തെന്നാണ് കേസ്. ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണു പരാതി.













Discussion about this post