തിരുവനന്തപുരം: സംസ്ഥാനത്ത് 4500 ഹെക്ടര്‍ കശുമാവ് കൃഷി വ്യാപനത്തിന് 10 കോടി രൂപ അനുവദിച്ചതായി കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയുടെ ഭാഗമായാണ് തുക അനുവദിച്ചത്.
പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ 1800 ഹെക്ടര്‍ സ്ഥലത്ത് സാധാരണ കൃഷിയും 500 ഹെക്ടര്‍ സ്ഥലത്ത് അതിസാന്ദ്രതാ കൃഷിയുമാണ് ഉദ്ദേശിക്കുന്നത്. മറ്റു രണ്ടു ജില്ലകളിലും 1100 ഹെക്ടര്‍ വീതം സാധാരണ കൃഷിയ്ക്കാണ് ധനസഹായം. സാധാരണ കൃഷിയ്ക്ക് 20,000 രൂപയും അതിസാന്ദ്രതാ കൃഷിയ്ക്ക് 40,000 രൂപയുമാണ് ഹെക്ടറിന് ധനസഹായം അനുവദിച്ചിട്ടുള്ളത്. നടീല്‍ വസ്തുക്കളുടെ വില ഉള്‍പ്പെടെയാണ് സബ്സിഡി. ഗുണമേന്‍മയുള്ള ഗ്രാഫ്റ്റ് തൈകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള ചുമതല പ്ലാന്റേഷന്‍ കോര്‍പ്പറേഷനാണ് നല്‍കിയിട്ടുള്ളത്.













Discussion about this post