തിരുവനന്തപുരം: ഈ വര്‍ഷത്തെ റിപ്പബ്ളിക് ദിനാഘോഷങ്ങള്‍ ജനുവരി 26ന് രാവിലെ 8.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ പി. സദാശിവം ദേശീയ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ സേനാവിഭാഗങ്ങളുടെയും, അശ്വാരൂഢസേന, സംസ്ഥാന പോലീസ് ശ്വാനസേന, എന്‍.സി.സി, സ്‌കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെ അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിച്ച് റിപ്പബ്ളിക് ദിന സന്ദേശം നല്‍കും.
ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും ഉണ്ടായിരിക്കും. റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകളില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യര്‍ഥിച്ചു.













Discussion about this post