Thursday, August 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വോട്ടര്‍ അവബോധത്തിനായി ‘കൂട്ടയോട്ടം’ സംഘടിപ്പിച്ചു

by Punnyabhumi Desk
Jan 25, 2019, 05:34 pm IST
in കേരളം

തിരുവനന്തപുരം: 2019ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. രാവിലെ ഏഴിന് കവടിയാര്‍ വിവേകാനന്ദ പാര്‍ക്കിനുമുന്നില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തു.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുടേയും, യുവാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു കൂട്ടയോട്ടം. സൈക്ലിംഗ് താരങ്ങള്‍, റോളര്‍ സ്‌കേറ്റിംഗ് താരങ്ങള്‍ എന്നിവര്‍ കൂട്ടയോട്ടത്തിനൊപ്പം അകമ്പടിയായി ഉണ്ടായിരുന്നു. ത്രിവര്‍ണ പതാകയിലെ നിറങ്ങളെ സൂചിപ്പിക്കുന്ന വസ്ത്രങ്ങളണിഞ്ഞാണ് വിദ്യാര്‍ഥികള്‍ കൂട്ടയോട്ടത്തില്‍ പങ്കാളികളായത്. വോട്ടര്‍ അവബോധ മുദ്രാവാക്യങ്ങള്‍ രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകളുമായാണ് വിദ്യാര്‍ഥികള്‍ അണിനിരന്നത്.

കൂട്ടയോട്ടം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ അവസാനിച്ചു. മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് യോഗത്തില്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തവര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി. കിഷോര്‍, അഡീ. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ബി. സുരേന്ദ്രന്‍പിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാതോമസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ മനോജ് ജോഷി, ദേവേന്ദ്രകുമാര്‍ ദൊഡാവത് തുടങ്ങിയവരും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.

കൂടുതല്‍ യുവാക്കളെ ജനാധിപത്യപ്രക്രിയയിലേക്ക് കൊണ്ടുവരാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു. പങ്കാളിത്തം വര്‍ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ ആരോഗ്യകരമായ ജനാധിപത്യം സൃഷ്ടിക്കാനാകും. ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് യുവതലമുറയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചാല്‍ വോട്ടര്‍പട്ടിക ജനുവരി 30 ഓടെ പ്രസിദ്ധീകരിക്കും. 2.54 കോടി വോട്ടര്‍മാര്‍ കേരളത്തില്‍ ഉണ്ടാകുമെന്നാണ് പ്രാഥമിക കണക്കുകള്‍. മൂന്നുലക്ഷത്തോളം വോട്ടര്‍മാരുടെ വര്‍ധവുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ പങ്കാളികളാകേണ്ടതിന്റെ പ്രാധാന്യം സമ്മതിദായകരെ ബോധ്യപ്പെടുത്തുന്നതിനൊപ്പം മൂല്യാധിഷ്ഠിത സമ്മതിദാനം എന്ന ആശയം കൂടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവെക്കുന്നത്.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies