കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച നാവികസേന വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിന് യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വൈകിയാണെങ്കിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.












