Tuesday, July 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 2,54,08,711 വോട്ടര്‍മാര്‍

by Punnyabhumi Desk
Feb 1, 2019, 06:46 pm IST
in കേരളം

* കൂടുതല്‍ വനിതാവോട്ടര്‍മാര്‍- 1,31,11,189 പേര്‍

* ഇനിയും പേര് ചേര്‍ക്കാന്‍ അവസരം

തിരുവനന്തപുരം: 2019ലെ പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. സംസ്ഥാനത്ത് 2,54,08,711 വോട്ടര്‍മാരാണ് അന്തിമവോട്ടര്‍ പട്ടികപ്രകാരമുള്ളത്. ഇതില്‍ 1,31,11,189 പേര്‍ വനിതകളും 1,22,97,403 പേര്‍ പുരുഷന്‍മാരുമാണ്. 1.37 ശതമാനം വോട്ടര്‍മാരാണ് സംസ്ഥാനത്ത് വര്‍ധിച്ചത്.

ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറം ജില്ലയിലാണ് -30,47,923 പേര്‍. തൊട്ടുപിന്നിലുള്ള തിരുവനന്തപുരം ജില്ലയില്‍ 26,54,470 പേരാണുള്ളത്.

എറ്റവും കൂടുതല്‍ വനിതാ വോട്ടര്‍മാരുള്ള ജില്ലയും മലപ്പുറമാണ്. 15,26,826 പേര്‍. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 13,95,804 വനിതകളാണ് പട്ടികയില്‍ ഉള്ളത്.

119 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരാണ് പുതുക്കിയ വോട്ടര്‍പട്ടികയിലുള്ളത്. 2018നുമുമ്പ് ഈ വിഭാഗത്തില്‍ ആരും പേരു ചേര്‍ത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം 18 പേരുണ്ടായിരുന്നതാണ് ഇപ്പോള്‍ 119 ആയി ഉയര്‍ന്നത്.

കൂടുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുള്ള ജില്ല തിരുവനന്തപുരമാണ് -41 പേര്‍. തൊട്ടുപിന്നില്‍ യഥാക്രമം തൃശൂരൂം (21), കോഴിക്കോടും (15) ആണ്.

വോട്ടര്‍പട്ടികയില്‍ പ്രവാസികളുടെ എണ്ണം 66,584 ആണ്. 43,339 പേരുടെ വര്‍ധനവുണ്ട്. കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത് കോഴിക്കോട്ടാണ്- 22,241 പേര്‍. രണ്ടാംസ്ഥാനത്തുള്ള മലപ്പുറത്ത് 15,298 പേരും മൂന്നാംസ്ഥാനത്തുള്ള കണ്ണൂരില്‍ 11,060 പേരുമാണുള്ളത്.

യുവവോട്ടര്‍മാരുടെ എണ്ണത്തിലും ശ്രദ്ധേയമായ വര്‍ധനവുണ്ട്. 2,61,780 പേരെ പുതുതായി പട്ടികയില്‍ ചേര്‍ക്കാനായി. കൂടുതല്‍ യുവ വോട്ടര്‍മാര്‍ മലപ്പുറത്താണ്്. (46,700). കോഴിക്കോടും (33,027) തൃശൂരുമാണ് (23,789) തൊട്ടുപിന്നില്‍.

സംസ്ഥാനത്ത് ഇപ്പോള്‍ 24,970 പോളിംഗ് ബൂത്തുകളാണുള്ളത്. നേരത്തെയിത് 24,460 എണ്ണമായിരുന്നു.

അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇനിയും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. വോട്ടര്‍മാരുടെ സഹായത്തിന് ജില്ലാതലത്തില്‍ 1950 എന്ന ടോള്‍ ഫ്രീ നമ്പരും സി.ഇ.ഒ ഓഫീസില്‍ 18004251965 എന്ന ടോള്‍ ഫ്രീ നമ്പരും പ്രവര്‍ത്തിക്കുന്നുണ്ട്. വോട്ടര്‍പട്ടികയും വിശദാംശങ്ങളും www.ceo.kerala.gov.in ല്‍ ലഭിക്കും.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies