കോട്ടയം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു ദേവസ്വം കമ്മീഷണറുടെ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച പ്രസിഡന്റ് എ. പദ്മകുമാറിനെ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും പുനപരിശോധന ഹര്‍ജിയാണ് പരിഗണിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. അതേസമയം, പദ്മകുമാര്‍ തന്നെ ദേവസ്വം പ്രസിഡന്റായി തുടരും. പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. അതേസമയം, പദ്മകുമാറിന്റെ പരസ്യ നിലപാടുകളില്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസു അതൃപ്തി അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ് വാസു അതൃപ്തി അറിയിച്ചത്.













Discussion about this post