ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചരുടെ എണ്ണം 17 ആയി. മരിച്ചവരില്‍ മൂന്നു പേര്‍ മലയാളികളാണ്. ചോറ്റാനിക്കര സ്വദേശി ജയശ്രീ (53), ഇവരുടെ അമ്മ നളിനിയമ്മ, ബന്ധു വിദ്യാസാഗര്‍ എന്നിവരാണ് മരിച്ച മലയാളികള്‍. നളിനയമ്മയുടെ മകളുടെ മകളുടെ കല്യാണത്തിനായാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്.












