ഡമാസ്‌കസ്: തീവ്രവാദ സംഘടനയായ ഐഎസിനെ തുരത്തുന്നതിന് അമേരിക്കന്‍ പിന്തുണയോടെ എസ്ഡിഎഫ് (സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ്) സൈനികര്‍ നടത്തുന്ന അന്തിമയുദ്ധത്തില്‍ 70 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ സിറിയയിലെ ബാഗുസ് ഗ്രാമത്തില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് 70 സിവിലിയന്മാര്‍ കൊല്ലപ്പെട്ടത്.
ഐഎസിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്ന ബാഗുസിലെ ഒരു മോസ്‌കില്‍ ബോംബുകള്‍ പതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.












