ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ബിജെപി ദേശീയ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. എന്‍ഡിഎ കണ്‍വീനറായതിനാല്‍ മത്സരിക്കുന്നത് ഉചിതമല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി വിശദീകരിച്ചു. എസ്എന്‍ഡിപിയുടെ താത്പര്യക്കുറവാണ് തുഷാറിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. എസ്എന്‍ഡിപിക്കു രാഷ്ട്രീയമില്ല. അതുകൊണ്ടു തന്നെ നേതാക്കള്‍ രാഷ്ട്രീയപാര്‍ട്ടികളെ പ്രതിനിധീകരിച്ചു മത്സരിക്കുന്നതിനോടു യോജിപ്പില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ, തൃശൂര്‍ അടക്കമുള്ള മണ്ഡലങ്ങളിലേക്ക് തുഷാര്‍ വെള്ളാപ്പള്ളിയുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു.













Discussion about this post