Friday, February 6, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന് വെള്ളിയാഴ്ച തുടക്കം

by Punnyabhumi Desk
Feb 14, 2019, 04:36 pm IST
in കേരളം

തിരുവനന്തപുരം: ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ വിപുലപ്പെടുത്തുക, അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ കൈവരിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ് ഫെബ്രുവരി 15 മുതല്‍ 19 വരെ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കും. കോണ്‍ക്ലേവിന്റെ ഉദ്ഘാടനം 16ന് ഗവര്‍ണര്‍ പി. സദാശിവവും സമാപന സമ്മേളനം ഉദ്ഘാടനം 19ന് മുഖ്യമന്ത്രി പിണറായി വിജയനും നിര്‍വഹിക്കും. ചടങ്ങില്‍ ആരോഗ്യ ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും.

ആയൂര്‍വേദം, യോഗ, പ്രകൃതിചികിത്സ യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ വിവിധ സ്‌പെഷ്യാലിറ്റി ചികിത്സാരീതികള്‍ ലോകത്തിന് പരിചയപ്പെടുത്താനും ശക്തിപ്പെടുത്താനും വേണ്ടിയാണ് ആയുഷ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ശാസ്ത്രസാങ്കേതിക വ്യാവസായിക മേഖലയിലെ പുതിയ കണ്ടെത്തലുകള്‍ ആയുഷ്‌മേഖലയില്‍ സ്വാംശീകരിക്കാനുള്ള അവസരവും ഒരുക്കും. രജിസ്റ്റര്‍ ചെയ്ത 2000 പ്രതിനിധികള്‍, വിദഗ്ദ്ധ ഗവേഷകര്‍, വ്യവസായ മേഖലയിലെ വിദഗ്ദ്ധര്‍, സര്‍ക്കാര്‍/സ്വയംഭരണ ഏജന്‍സികള്‍, പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പടെ വിദേശരാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളും കോണ്‍ക്ലേവില്‍ പങ്കെടുക്കും.

ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പ്, കൃഷി തുടങ്ങിയ വകുപ്പുകളുടെയും നാഷണല്‍ ഹെല്‍ത്ത് മിഷന്‍, സ്റ്റേറ്റ് മെഡിസിനിനല്‍പ്ലാന്റ് ബോര്‍ഡ്, ആരോഗ്യ സര്‍വ്വകലാശാല തുടങ്ങിയ ഏജന്‍സികളുടെയും പങ്കാളിത്തവും കോണ്‍ക്ലേവിലുണ്ട്. ആയുഷ് കോണ്‍ക്ലേവിന് മുന്നോടിയായ വിളംബര ഘോഷയാത്ര 14 ന് രാവിലെ 11 ന് ആയുര്‍വേദ കോളജില്‍ നിന്നാരംഭിക്കും.

സൂര്യകാന്തി എക്‌സ്‌പോ ഗ്രൗണ്ടില്‍ ഫെബ്രുവരി 15 ന് ആരംഭിച്ച് നാലു ദിവസം നീളുന്ന ആരോഗ്യ എക്‌സ്‌പോ ആയുഷ് കോണ്‍ക്ലേവിന്റെ പ്രധാന ആകര്‍ഷണമാണ്. 325 സ്റ്റാളുകളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ ആയുഷിലെ എല്ലാ വിഭാഗങ്ങളും പങ്കെടുക്കും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും കേരളത്തിലെ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്.

വിദ്യാഭ്യാസ എക്‌സ്‌പോയില്‍ 17 ആയുര്‍വേദ കോളേജുകളും അഞ്ച് ഹോമിയോ കോളേജുകളും യുനാനി, സിദ്ധ, യോഗ ആന്റ് നാച്ചുറോപ്പതി കോളേജുകളും എഡ്യുക്കേഷന്‍ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നു. ആയുഷ് മേഖലയിലെ സ്‌പെഷ്യാലിറ്റികളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിവുപകരുന്ന വിധത്തിലാണ് എഡ്യുക്കേഷന്‍ എക്‌സ്‌പോ.

 

 

 

 

ShareTweetSend

Related News

കേരളം

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

കേരളം

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies