തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളുമെന്ന് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 50,000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിനായി സാമൂഹ്യനീതി വകുപ്പ് 4,39,41,274 രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് മാസം ചേര്‍ന്ന യോഗത്തില്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് തീരുമാനിച്ചിരുന്നു.












