ശബരിമല: ശബരിമലയില്‍ ഐശ്വര്യ സമൃദ്ധിക്കായി ലക്ഷാര്‍ച്ചന നടന്നു. കിഴക്കേ മണ്ഡപത്തില്‍ ബ്രഹ്മകലശം പൂജിച്ചു. തുടര്‍ന്ന് അയ്യപ്പ സഹസ്രനാമം ചൊല്ലി അര്‍ച്ചന കഴിച്ചു. ഉച്ചയോടെ ലക്ഷം മന്ത്രങ്ങള്‍ പൂര്‍ത്തിയാക്കി ബ്രഹ്മകലശം തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം കഴിച്ചു. തുടര്‍ന്നു കളഭാഭിഷേകവും നടന്നു.












