തിരുവനന്തപുരം: കശ്യപാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്ത് 1008 അഗ്‌നിഹോത്രികള്‍ 1008 യജ്ഞ കുണ്ഡങ്ങളില്‍ അഗ്‌നിഹോത്രയജ്ഞം നിര്‍വഹിക്കുന്നു. 16-ാം തീയതി വൈകുന്നേരം 5ന് പുത്തരിക്കണ്ടം മൈതാനത്താണ് യജ്ഞം നടക്കുന്നത്. തലസ്ഥാനത്ത് യജ്ഞം ആദ്യത്തേതാണെന്ന് സംഘാടകര്‍ അറിയിച്ചു.
വൈകീട്ട് 4മണിക്ക് ആരംഭിക്കുന്ന യോഗത്തില്‍ കശ്യപാശ്രമത്തിന്റെ കുലപതി ആചാര്യ എം.ആര്‍.രാജേഷ് മുഖ്യപ്രഭാഷണം നടത്തുകയും വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്യും. പുസ്തകപ്രകാശനം ഗൗരി ലക്ഷ്മിബായി നിര്‍വഹിക്കും. അഗ്‌നിഹോത്രയജ്ഞത്തില്‍ പ്രവേശനം സൗജന്യമാണ്. കശ്യപാശ്രമം നടത്തുന്ന വേദപഠന പദ്ധതിയില്‍ പ്രവേശനം നേടാനും അവസരവും ഉണ്ടായിരിക്കും. അഞ്ചുവയസ്സു മുതല്‍ക്കുള്ള മലയാളം എഴുതാനറിയാവുന്ന കുട്ടികള്‍ക്ക് പഠനത്തില്‍ മുന്‍ഗണന നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9645090018
Discussion about this post