ഇടുക്കി: കാസര്‍ഗോട്ടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരായ ഹൈക്കോടതി നടപടിയെ നിയമപരമായി നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. കോടതിയുടെ നടപടികളെ മാനിക്കുന്നുവെന്ന് പറഞ്ഞ ഡീന്‍ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ കോടതിക്കു ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. നിരപരാധികളായ രണ്ട് സഹപ്രവര്‍ത്തകരെയാണ് അരുംകൊല ചെയ്തത്. ഇക്കാര്യത്തില്‍ സംസ്ഥാനത്തെമ്പാടുമുള്ള പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും ഒരിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം നടത്തിയിട്ടില്ലെന്നും ഡീന്‍ പറഞ്ഞു.













Discussion about this post