തിരുവനന്തപുരം: ട്രാന്‍സ്ഫോമറുകള്‍ക്ക് സമീപം പൊങ്കാല ഇടുമ്പോള്‍ വേണ്ടത്ര സുരക്ഷിത അകലം പാലിക്കണമെന്നും ട്രാന്‍സ്ഫോമര്‍ സ്റ്റേഷന്‍ ചുറ്റുവേലിക്ക് സമീപം സാധനസാമഗ്രികള്‍ സൂക്ഷിക്കുകയോ വിശ്രമിക്കുകയോ ചെയ്യാതിരിക്കണമെന്നതും ഉള്‍പ്പെടെ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ആറ്റുകാല്‍ പൊങ്കാലയിടാനെത്തുന്ന ഭക്തര്‍ക്കായി സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ട്രാന്‍സ്ഫോര്‍മറുകള്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയുടെ ചുവട്ടില്‍ ചപ്പുവചവറുകള്‍ കൂട്ടിയിടാതിരിക്കുക. വൈദ്യുത പോസ്റ്റിനു ചുവട്ടിലും താഴ്ന്ന് കിടക്കുന്ന വൈദ്യുത ലൈനുകള്‍ക്കടിയിലും പൊങ്കാലയിടാന്‍ അനുവദിക്കരുത്. ക്ഷേത്ര പരിസരങ്ങളില്‍ ശബ്ദം, വെളിച്ചം എന്നിവയ്ക്ക് ഉപയോഗിക്കുന്ന വൈദ്യുത വയറുകള്‍, സ്വിച്ച് ബോര്‍ഡുകള്‍ എന്നിവ ഗുണനിലവാരം ഉളളവ മാത്രം ഉപയോഗിക്കണം.
ഉത്സവ വേളകളില്‍ ജനറേറ്റര്‍ ഉപയോഗിച്ചും അല്ലാതെയുമുളള വൈദ്യുത ദീപാലങ്കാരങ്ങള്‍ അംഗീകാരമുളള കോണ്‍ട്രാക്ടര്‍ മുഖാന്തരം നടത്തി, ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങേണം. വഴിയരികില്‍ സ്ഥാപിക്കുന്ന ട്യൂബ് ലൈറ്റുകള്‍/ദീപാലങ്കാരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കയ്യെത്താത്ത ഉയരത്തില്‍ സ്ഥാപിക്കണം. ഗേറ്റുകള്‍, ഇരുമ്പ് തൂണുകള്‍, ഗ്രില്ലുകള്‍, ലോഹബോര്‍ഡുകള്‍ എന്നിവയില്‍ കൂടി ദീപാലങ്കാരങ്ങള്‍ ചെയ്യരുത്. വൈദ്യുത ലൈനിനു സമീപത്തായി ബാനറുകള്‍, കമാനങ്ങള്‍ പരസ്യബോര്‍ഡുകള്‍ മുതലായവ സ്ഥാപിക്കരുത്. ഇന്‍സുലേഷന്‍ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴകിയതോ, കൂട്ടി യോജിപ്പിച്ചതോ ആയ വയറുകള്‍ വയറിംഗിനായി ഉപയോഗിക്കരുത്. വൈദ്യുത ലൈനുകള്‍ക്ക് സമീപത്തു കൂടിയോ, അടിയിലൂടെയോ വൈദ്യുതീകരണത്തിനായുളള വയറുകള്‍ അലക്ഷ്യമായി എടുക്കുകയോ, എറിയുകയോ ചെയ്യരുത്. താല്ക്കാലിക വൈദ്യുത പ്രതിഷ്ഠാപനങ്ങളില്‍ ഗുണമേ•യുളള ഇ.എല്‍.സി.ബി. (30 എംഎ) സ്ഥാപിക്കുക. വിളക്കുകെട്ടിനു മുളം തൂണുകളില്‍ ട്യൂബ് ലൈറ്റുകളോ ബള്‍ബുകളോ കെട്ടി കയ്യില്‍ വഹിച്ചു കൊണ്ടുപോകുന്നത് ഒഴിവാക്കണം. വളരെ ഉയരമുളളതും, വലിപ്പമുളളതുമായ ഫ്ളോട്ടുകള്‍ വാഹനത്തില്‍ കൊണ്ടുപോകരുത്. ഫ്ളോട്ടുകള്‍ വൈദ്യുത ലൈനിനു സമീപം വരുമ്പോള്‍ ലൈനുകള്‍ സ്വയം ഉയര്‍ത്താന്‍ ശ്രമിക്കരുത്. വൈദ്യുത പോസ്റ്റുകളില്‍ അലങ്കാര വസ്തുക്കള്‍ സ്ഥാപിക്കരുത്. അനധികൃതമായ വയറിംഗ് നടത്തരുത്. തുടര്‍ച്ചയായ വൈദ്യുത കണക്ഷന്‍ എടുക്കുന്നതിന് ഗുണനിലവാരമുളള പ്ലഗ്ഗുകള്‍, സോക്കറ്റുകള്‍, കണക്ടറുകള്‍ എന്നിവ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.













Discussion about this post