കാസര്‍ഗോഡ്: കാസര്‍ഗോഡ് കൊല്ലപ്പെട്ടവരുടെ വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കണമെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. മുഖ്യമന്ത്രി എത്തണമെന്ന് തന്നെയാണ് തന്റെ ആവശ്യം. അദ്ദേഹം ഇവിടെ എത്തിയാല്‍ സിബിഐ അന്വേഷണം നേരിട്ട് ആവശ്യപ്പെടുമെന്നും കൃഷ്ണന്‍ പറഞ്ഞു. പൊതുപരിപാടികള്‍ക്കായി ജില്ലയിലെത്തുന്ന മുഖ്യമന്ത്രി കൃപേഷിന്റെയും, ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ചേക്കുമെന്ന സൂചനകള്‍ക്കു പിന്നാലെയാണ് കൃഷ്ണന്റെ പ്രതികരണം.













Discussion about this post