കൊച്ചി: കാസര്‍ഗോഡ് പെരിയകല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടത്തിയ മിന്നല്‍ ഹര്‍ത്താലിനെതിരെ ഹൈക്കോടതി നടപടി. ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കാസര്‍ഗോഡ് ജില്ലയില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം ജില്ലയിലെ യുഡിഎഫ് നേതാക്കളായ കമറുദ്ദീന്‍, ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു. ഹര്‍ത്താലുമായി ബന്ധപ്പെട്ടുള്ള എല്ലാ കേസുകളിലും ഇവര്‍ മൂവരെയും പ്രതികളാക്കണമെന്നും കോടതി നര്‍ദേശിച്ചു. കൂടാതെ, മൂന്ന് പേര്‍ക്കെതിരെയും പ്രേരണാകുറ്റം ചുമത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനൊപ്പം, ഹര്‍ത്താലിലെ നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ കമ്മീഷനെ നിയമിക്കുമെന്നും ഈ കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ നടപടികളെന്നും കോടതി അറിയിച്ചു.













Discussion about this post