തിരുവനന്തപുരം: ഹാന്റക്സ് ഉപഭോക്താക്കള്‍ക്കായി ‘പ്രിവിലേജ് കാര്‍ഡ്’ പുറത്തിറക്കുന്നു. 5000 രൂപയ്ക്കു മുകളില്‍ തുണിത്തരങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളാണ് പ്രിവിലേജ് കാര്‍ഡില്‍ അംഗമാകുക. ആദ്യഘട്ടമായി 5000 കാര്‍ഡുകളാണ് സംസ്ഥാനത്ത് പുറത്തിറക്കുന്നത്. കാര്‍ഡുള്ള ഉപഭോക്താക്കള്‍ക്ക് ഓരോ ഇടപാടിനും ഡിസ്‌കൗണ്ട് ലഭിക്കും. കാര്‍ഡ് നേടുന്നവരുടെ വിവരങ്ങള്‍ തയ്യാറാക്കി ഹാന്റക്സിന്റെ പുതിയ ഉത്പന്നങ്ങള്‍, ഡിസ്‌കൗണ്ട്, വിപണന മേളകള്‍ തുടങ്ങിയവയെക്കുറിച്ച് എസ്.എം.എസ് മുഖേന അറിയിപ്പുകളും നല്‍കും.












