തിരുവനന്തപുരം: സര്‍വ്വകലാശാലകളിലെയോ ഉന്നതവിദ്യാഭ്യാസവകുപ്പിലെ മറ്റു സ്ഥാപനങ്ങളുടെയോ പരീക്ഷകള്‍ ഞായറാഴ്ച നടത്തുന്നതിന് തീരുമാനിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ അറിയിച്ചു. ബന്ദ്, ഹര്‍ത്താല്‍ എന്നിവ മൂലം അവിചാരിതമായി മാറ്റിവച്ച പരീക്ഷകള്‍ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ നടത്തി അദ്ധ്യയനദിവസങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കി സമയബന്ധിതമായി കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നതിന് ഞായറാഴ്ചകളില്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചുവെന്ന രീതിയിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി അറിയിച്ചു.













Discussion about this post