Monday, May 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വൈദ്യൂതി ബോര്‍ഡില്‍ മൂന്ന് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തുടക്കം

by Punnyabhumi Desk
Mar 1, 2019, 06:22 pm IST
in കേരളം

തിരുവനന്തപുരം: അധിക തുക നല്‍കാതെ ഓണ്‍ലൈനായി വൈദ്യുതി ബില്ലടയ്ക്കുന്ന ബി.ബി.പി.എസ് സംവിധാനമുള്‍പ്പെടെ മൂന്ന് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തുടക്കമായി.  ബി.ബി.പി.എസ്, സോഷ്യല്‍ മീഡിയ ഡെസ്‌ക്, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവ മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. ട്രാന്‍സാക്ഷന്‍ ചാര്‍ജില്ലാതെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, യു. പി. ഐ, ഭീം ആപ്പ്, ഫോണ്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴി ഇനിമുതല്‍ ബില്ലടയ്ക്കാം. ഈ സംവിധാനത്തിലൂടെ ഓണ്‍ലൈനായി പണമടയ്ക്കുമ്പോള്‍ സേവനദാതാക്കള്‍ക്ക് അധികമായി നല്‍കേണ്ട തുക വൈദ്യുതി ബോര്‍ഡ് തന്നെ നല്‍കും.

പൊതുജനങ്ങളുടെ പരാതി വളരെ വേഗത്തില്‍ പരിഹരിക്കുന്നതിനും സംശയനിവാരണത്തിനുമുള്ള സോഷ്യല്‍ മീഡിയ ഡെസ്‌ക് കേന്ദ്രീകൃത കസ്റ്റമര്‍ കെയര്‍ സെന്ററില്‍ ആരംഭിച്ചു. ഇതിനായി KERALA STATE ELECTRICITY BOARD എന്ന ഫെയ്സ്ബുക്ക് പേജും KSEB Ltd എന്ന ട്വിറ്റര്‍ പേജും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം. ഓണ്‍ലൈന്‍ ചാറ്റ് സംവിധാനവും ഉടന്‍ ആരംഭിക്കും.

എന്‍ജിനീയറിംഗ് കേളേജുകള്‍, പോളിടെക്നിക്, ഐ.റ്റി.ഐ, വി.എച്ച്.എസ്.ഇ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും പരിശീലന പരിപാടികള്‍ക്കായി പ്രോജക്ട് തെരഞ്ഞെടുക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും സഹായിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ www.kseb.in പ്രവര്‍ത്തനക്ഷമമായി. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഈ പോര്‍ട്ടല്‍, വഴി സാധിക്കും. മൊബൈല്‍ ഫോണിലൂടെയും അനായാസമായി ഈ സംവിധാനം ഉപയോഗിക്കാം. സ്വതന്ത്ര സോഫ്റ്റ്വെയര്‍ അടിസ്ഥാനത്തില്‍ വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരാണ് ഈ സംവിധാനം വികസിപ്പിച്ചത്.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies