തിരുവനന്തപുരം: അപകടരഹിതമായ സുരക്ഷിത തൊഴിലിടം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സുരക്ഷിത തൊഴില്‍ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകള്‍ക്ക് ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് നല്‍കി വരുന്ന സുരക്ഷാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ഈ വര്‍ഷം ലഭിച്ച അപേക്ഷകളില്‍ നിന്നും അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി തെരഞ്ഞെടുത്ത 18 വ്യവസായശാലകള്‍ക്കാണ് അവാര്‍ഡുകള്‍ ലഭിച്ചത്. കൂടാതെ 5 വ്യക്തിഗത അവാര്‍ഡുകളുമുണ്ട്.
ജോലിക്കാരുടെ എണ്ണം 500 പേരില്‍ കൂടുതലുളള വളരെ വലിയ വ്യവസായശാലകളില്‍ രാസവസ്തുക്കള്‍, പൊട്രോളിയം, പെട്രോകെമിക്കല്‍സ്, റബ്ബര്‍, പ്ലാസ്റ്റിക് എന്നീ ഉത്പാദന പ്രക്രിയയില്‍ ഉള്‍പ്പെടുന്ന വിഭാഗത്തില്‍ എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡ്, പേരൂര്‍ക്കട, തിരുവനന്തപുരം, ഫെര്‍ട്ടിലൈസേഴ്സ് ആന്റ് കെമിക്കല്‍സ് ട്രവാന്‍കൂര്‍ ലിമിറ്റഡ്, ഉദ്യോഗമണ്ഡല്‍, എറണാകുളം എന്നിവ അവാര്‍ഡ് പങ്കിട്ടു.
എഞ്ചിനീയറിംഗ്, ഓട്ടോമൊബൈല്‍ റിപ്പയറിംഗ് ആന്റ് സര്‍വ്വീസീംഗ്. ടെക്സ്‌റ്റൈയില്‍സ്, കയര്‍ എന്നിവ ഉള്‍പ്പെടുന്ന ഉള്‍പ്പെടുന്ന വിഭാഗത്തില്‍ നിന്നും ആപ്റ്റീവ് കണക്ഷന്‍ സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, തിരുവാണിയൂര്‍ പി.ഒ, പുത്തന്‍കുരിശ്, എറണാകുളം അവാര്‍ഡിന് അര്‍ഹമായി. ഫുഡ് ആന്റ് ഫുഡ് പ്രൊഡക്ട്സ് വിഭാഗത്തില്‍ ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഈസ്റ്റേണ്‍ വാലി, അടിമാലി പി.ഒ, ഇടുക്കി, മറ്റുളളവ എന്ന വിഭാഗത്തില്‍ സെയിന്റ് ഗോബേന്‍ ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ്, കഞ്ചിക്കോട്, പാലക്കാട് എന്നിവയും അവാര്‍ഡിനര്‍ഹരായി.
250 മുതല്‍ 500 വരെ തൊഴിലാളികള്‍ പണിയെടുക്കുന്ന വലിയ വ്യവസായശാലകളില്‍ രാസവസ്തുക്കള്‍, പെട്രോളിയം, പെട്രോകെമിക്കല്‍സ്, ജനറല്‍ എഞ്ചീനീയറിംഗ്, ഓട്ടോമൊബൈല്‍ റിപ്പയിറിംഗ് എന്നീ വിഭാഗങ്ങളില്‍ പെട്രൊനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ് പുതുവൈപ്പ്, കൊച്ചിയും ഫുഡ് & ഫുഡ് പ്രോഡെക്ട്സ് എന്ന വിഭാഗത്തില്‍ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, കടയിരിപ്പ്, കോലഞ്ചേരിയും റബര്‍, പ്ലാസ്റ്റിക്, കയര്‍, ടെക്സ്‌റ്റൈല്‍സ്, വുഡ്, പ്ലൈവുഡ്, വെനീര്‍, പേപ്പര്‍, പേപ്പര്‍ പ്രോഡക്ട്സ് പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് വിഭാഗത്തില്‍ വികെസി ഇലാസ്റ്റോമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഊരകം, മലപ്പുറവും മറ്റുളളവ എന്ന വിഭാഗത്തില്‍ ആര്യവൈദ്യശാല കോട്ടയ്ക്കല്‍ മലപ്പുറവും അവാര്‍ഡിന് അര്‍ഹതനേടി.
100 മുതല്‍ 250 വരെ തൊഴിലാളികള്‍ പണിയെടുക്കുന്ന ഇടത്തരം വ്യവസായശാലകളില്‍ രാസവസ്തുക്കള്‍, പെട്രോളിയം, പെട്രോകെമിക്കല്‍സ്, ജനറല്‍ എഞ്ചീനീയറിംഗ്, ഓട്ടോമൊബൈല്‍ റിപ്പയറിംഗ് ആന്റ് സര്‍വീസിംഗ് എന്നീ വിഭാഗത്തില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, എല്‍.പി.ജി ഫില്ലിംഗ് പ്ലാന്റ് കഴക്കൂട്ടം, തിരുവനന്തപുരം അവാര്‍ഡ് നേടി. ഫുഡ് & ഫുഡ് പ്രോജക്ട്സ് വിഭാഗത്തില്‍ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്, അപ്പര്‍ സൂര്യനെല്ലി ടീ ഫാക്ടറി, ചിന്നക്കനാല്‍ ഇടുക്കി, ടാറ്റാ ഗ്ലോബല്‍ ബീവറേജസ് ലിമിറ്റഡ്, വെല്ലിംഗ്ടണ്‍ ഐലന്റ്, കൊച്ചി എന്നിവര്‍ അവാര്‍ഡ് പങ്കിട്ടു.
റബര്‍, പ്ലാസ്റ്റിക്, കയര്‍, ടെക്സ്‌റ്റൈല്‍സ്, വുഡ്, പ്ലൈവുഡ്, വെനീര്‍, പേപ്പര്‍, പേപ്പര്‍ പ്രോഡക്ട്സ് പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് എന്നീ വിഭാഗത്തില്‍ ട്രാവന്‍കൂര്‍ കോക്കോ ടഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, തിരുവിഴ, ചേര്‍ത്തലയേയും മറ്റുളളവ എന്ന വിഭാഗത്തില്‍ കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡ്, സൗത്ത് കളമശ്ശേരി എറണാകുളത്തെയും അവാര്‍ഡിനായി തിരഞ്ഞെടുത്തു.
100 പേരില്‍ താഴെ തൊഴിലാളികള്‍ പണിയെടുക്കുന്ന വ്യവസായശാലകളില്‍ എഞ്ചിനീയറിംഗ് ഇന്‍ഡസ്ട്രീസ്, മരാധിഷ്ഠിത വ്യവസായങ്ങള്‍, കശുവണ്ടി ഫാക്ടറികള്‍, കയര്‍ ഫാക്ടറികള്‍ എന്നീ വിഭാഗത്തില്‍ വില്ല്യം ഗുഡേക്കര്‍ ആന്റ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ആലപ്പുഴയും രാസവസ്തുക്കള്‍, പെട്രോളിയം, പെട്രോകെമിക്കല്‍സ്, റബര്‍ എന്നീ വിഭാഗത്തില്‍ പ്രൊഡയര്‍ എയര്‍ പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, അമ്പലമുകള്‍ എറണാകുളവും പ്ലാസ്റ്റിക്, ആയുര്‍വേദ മരുന്നുനിര്‍മ്മണം, സ്റ്റോണ്‍ ക്രഷേഴ്സ്, ഐസ് പ്ലാന്‍സ് എന്ന വിഭാഗത്തില്‍ ആര്യവൈദ്യ ഫാര്‍മസി (കോയത്തൂര്‍ ലിമിറ്റഡ്) യൂണിറ്റ്-2. കഞ്ചിക്കോട്, പാലക്കാടും മറ്റുളളവ എന്ന വിഭാഗത്തില്‍ പ്ലാന്റ് ലിപ്പിഡ്സ് പ്രൈവറ്റ് ലിമിറ്റഡ് (സ്പെഷ്യാലിറ്റി നാച്ചുറല്‍സ് ഡിവിഷന്‍) കടയിരുപ്പ്, എറണാകുളവും അവാര്‍ഡിന് അര്‍ഹത നേടി.
വ്യക്തിഗത അവാര്‍ഡുകളുടെ കൂട്ടത്തില്‍ കൂട്ടത്തില്‍ എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡ്, പേരൂര്‍ക്കട മികച്ച സേഫ്റ്റി കമ്മിറ്റി അവാര്‍ഡും ജയകുമാര്‍.ജി (ഫെര്‍ട്ടിലൈസേഴ്സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ്, ഉദ്യോഗമണ്ഡല്‍, എറണാകുളം) മികച്ച സേഫ്റ്റി ഓഫീസര്‍ അവാര്‍ഡും ജ്യോതിസ് മറിയാ വര്‍ഗ്ഗീസ് (ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡും, ഉദ്യോഗമണ്ഡല്‍, കൊച്ചി) മികച്ച വെല്‍ഫെയര്‍ ഓഫീസര്‍ അവാര്‍ഡും കരസ്ഥാമാക്കി. മികച്ച മെഡിക്കല്‍ ഓഫീസര്‍ അവാര്‍ഡിനായി ഡോ.എസ്.വിദ്യ (ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ്, ഉദ്യോഗമണ്ഡല്‍, കൊച്ചി), ഡോ. എം.ആര്‍. ശശിധരന്‍ പിള്ള (എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡ്, പേരൂര്‍ക്കട) എന്നിവരെ തിരഞ്ഞെടുത്തു. മികച്ച സേഫ്റ്റി വര്‍ക്കര്‍ (കാറ്റഗറി 1 സബ് കാറ്റഗറി 5 അവാര്‍ഡിന് യൂജിന്‍ ഫെര്‍ണാണ്ടസ് (ബി.പി.സി.എല്‍. കൊച്ചി റിഫൈനറി, അമ്പലമുകള്‍ എറണാകുളം) അര്‍ഹതനേടി.
അവാര്‍ഡുകള്‍ മാര്‍ച്ച് നാലിന് എറണാകുളം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ തൊഴിലും എക്സൈസും മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിതരണം ചെയ്യും. ചടങ്ങില്‍ ഫാക്ടറി ഗ്രേഡിംഗിന്റെ അടിസ്ഥാനത്തിലുള്ള സംസ്ഥാനതല ഗ്രേഡിംഗ് സര്‍ട്ടിഫിക്കറ്റ് വിതരണവും, മാര്‍ച്ച് 5, 6 തിയതികളില്‍ നടക്കുന്ന ദേശീയ സെമിനാറിന്റെ (നാഷണല്‍ സെമിനാര്‍ ഓണ്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് (NISH 2K19) ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കുമെന്ന് ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഡയറക്ടര്‍ പി. പ്രമോദ് അറിയിച്ചു. യോഗത്തില്‍ ഹൈബി ഈഡന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.













Discussion about this post