വാഷിങ്ടണ്‍: ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന നിര്‍ദേശം ഇന്ത്യ നടപ്പാക്കാത്തതിനെ തുടര്‍ന്ന് വ്യാപാര രംഗത്ത് ഇന്ത്യക്ക് നല്‍കി വരുന്ന മുന്‍ഗണന അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കി. പ്രതിനിധിസഭാ നേതാക്കള്‍ക്ക് അയച്ച കത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദേശമുള്ളത്.
അമേരിക്കക്ക് ഇന്ത്യന്‍ വിപണിയില്‍ ന്യായമായ അവസരങ്ങള്‍ ലഭ്യമാക്കുന്നത് ഉറപ്പ് നല്‍കാന്‍ ഇന്ത്യക്ക് സാധിച്ചില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.












