തിരുവനന്തപുരം: നേമം കോച്ച് ടെര്‍മിനലിന്റെ ശിലാസ്ഥാപനം കേന്ദ്ര റെയിവേ മന്ത്രി പിയൂഷ് ഗോയല്‍ നിര്‍വ്വഹിച്ചു. ദില്ലിയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നേമം കോച്ച് ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാകുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനും കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ഉള്‍ക്കൊള്ളാനുമാണ്നേമം കോച്ച് ടെര്‍മിനല്‍ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
എ. സമ്പത്ത് എംപി, ഒ.രാജഗോപാല്‍ എം.എല്‍.എ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.













Discussion about this post