പമ്പ: ഉത്സവത്തിനായിശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് 6ന് കൊടിയേറ്റിനു മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ആരംഭിക്കും. നാളെ രാവിലെ 7.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ ഉത്സവം കൊടിയേറും. 12 മുതല്‍ 20 വരെ എല്ലാ ദിവസവും രാവിലെ 5.30 മുതല്‍ 9 വരെ നെയ്യഭിഷേകം ഉണ്ടാകും.
സുരക്ഷാ ചുമതലകള്‍ക്കായി മൂന്ന് എസ് പി മാരുടെ നേതൃത്വത്തില്‍ 300 പൊലീസുകാരെയാണ് ഇത്തവണ നിയോഗിച്ചിട്ടുള്ളത്. 20ന് രാത്രി 10ന് ശരംകുത്തിയില്‍ പള്ളിവേട്ട നടക്കും. 21ന് രാവിലെ 11നാണ് പമ്പയില്‍ ആറാട്ട് നടക്കുക. വൈകിട്ട് 6ന് ആറാട്ട് ഘോഷയാത്ര സന്നിധാനത്തില്‍ തിരിച്ചെത്തിയ ശേഷം കൊടിയിറക്ക്.
ശ്രീകോവിലിന്റെ സ്വര്‍ണം പൊതിഞ്ഞ പുതിയ വാതില്‍ സമര്‍പ്പണം ഇന്ന് നടക്കും. രാത്രിയില്‍ പഴയ വാതില്‍ മാറ്റി പുതിയത് സ്ഥാപിക്കും.പ്രധാന ചടങ്ങുകള്‍













