Tuesday, July 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ കര്‍ശന നടപടി: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

by Punnyabhumi Desk
Mar 12, 2019, 04:19 pm IST
in കേരളം

*വോട്ടര്‍പട്ടികയിലേക്ക് രണ്ടു ലക്ഷം പുതിയ അപേക്ഷകര്‍ കൂടി

*വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറ് വരെ

തിരുവനന്തപുരം: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച ബുക്ക് ലെറ്റ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കിയിട്ടുണ്ട്. ജില്ലകളില്‍ ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മാര്‍ച്ച് 13 ന് രാവിലെ 11ന് ചര്‍ച്ച നടത്തും. ജാതി, മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചാരണം പെരുമാറ്റചട്ടത്തിനെതിരാണെന്ന് അദ്ദേഹം പറഞ്ഞു.

പെരുമാറ്റച്ചട്ട ലംഘനം കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് സി-വിജില്‍ എന്ന ആപ്പ് മുഖേന കമ്മീഷനെ വിവരം അറിയിക്കാം. രണ്ട് മിനിട്ട് വരെ ദൈര്‍ഘ്യമുള്ള വീഡിയോയും ഇതില്‍ അപ്ലോഡ് ചെയ്യാം. ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ നടപടി സ്വീകരിച്ചതിന്റെ വിവരം അറിയാനാവും.

ജനുവരി 30ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം രണ്ടു ലക്ഷം അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ നടപടി പുരോഗമിക്കുന്നു. സംസ്ഥാനത്ത് മൊത്തം 2,54,08,711 വോട്ടര്‍മാരുണ്ട്. ഇതില്‍ 1,22,97,403 പുരുഷന്‍മാരുണ്ട്. 119 ട്രാന്‍സ്‌ജെന്‍ഡറുകളും വോട്ടര്‍പട്ടികയിലുണ്ട്. മലപ്പുറത്താണ് കൂടുതല്‍ വോട്ടര്‍മാര്‍, 30,47,923. വയനാട്ടിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്, 5,81,245 പേര്‍. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്ന ഏപ്രില്‍ എട്ടു വരെ പേരു ചേര്‍ക്കാം. വോട്ടര്‍ പട്ടികയില്‍ പേര് വിട്ടുപോയാല്‍ 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം. 1800 425 1965 ആണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലെ നമ്പര്‍. 30-39 വയസ്സിനിടയിലാണ് ഏറ്റവുമധികം വോട്ടര്‍മാരുള്ളത്, 56,92,617. 18-19 വയസിലുള്ളവര്‍ 2,61,778 പേരുണ്ട്. 20-29 വയസിനിടയിലുള്ള 45,23,000 പേരുണ്ട്.

ഇത്തവണ 24,970 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 44436 വിവിപാറ്റുകളും 32772 ബാലറ്റ് യൂണിറ്റുകളും 35393 കണ്‍ട്രോള്‍ യൂണിറ്റുകളും തയ്യാറാണ്. മെഷീനുകളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. സംസ്ഥാനത്തെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും വിവിപാറ്റുകളുണ്ടാവും. സംസ്ഥാനത്ത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 900 ബൂത്തുകളാണ് പ്രശ്‌നബാധിതമായി കണ്ടിരുന്നതെങ്കില്‍ ഇത്തവണ അത് 750 ആയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ മേലുള്ള കേസുകള്‍ സംബന്ധിച്ച വിവരം ഫോം 26ല്‍ നല്‍കണം. ഇതുസംബന്ധിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും മാധ്യമങ്ങളില്‍ മൂന്നു പരസ്യം നല്‍കുകയും വേണം. ഇതിന് ചെലവാകുന്ന തുക ഇലക്ഷന്‍ ചെലവില്‍ കണക്കാക്കും. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തിന്റെ കണക്കും പരിശോധിക്കും. 70 ലക്ഷം രൂപയാണ് ചെലവ് പരിധി. ജില്ലാ, സംസ്ഥാന തലത്തില്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി പ്രവര്‍ത്തിക്കും.

കേരളത്തില്‍ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് തിരഞ്ഞെടുപ്പ് നടക്കുക. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ ജോ. സി. ഇ. ഒയുടെ മേല്‍നോട്ടത്തില്‍ 5 എ ഹാളില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ഇവിടെ മീഡിയ റൂമും സജ്ജീകരിക്കും. തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കുന്നതിനെക്കുറിച്ചും രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ച നടത്തും. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ അംഗപരിമിതര്‍ക്ക് പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തും. ഇവരെ വീടുകളില്‍ നിന്ന് വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ഗതാഗത വകുപ്പിന്റെ വാഹനങ്ങളില്‍ എത്തിക്കും. ഓരോ ജില്ലയിലെയും പ്രമുഖരുടെ പട്ടിക തയ്യാറാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ 500 പേരുടെ പട്ടികയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം 11 രേഖകള്‍ വോട്ടു ചെയ്യുന്നതിന് ഉപയോഗിക്കാം.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies