Monday, May 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തിരുവനന്തപുരം ജില്ലയില്‍ 26 ലക്ഷം വോട്ടര്‍മാര്‍; 2715 പോളിങ് സ്റ്റേഷനുകള്‍

by Punnyabhumi Desk
Mar 12, 2019, 04:45 pm IST
in കേരളം

* മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് 26 ലക്ഷം വോട്ടര്‍മാര്‍. ജില്ലയിലെ 2715 പോളിങ് സ്റ്റേഷനുകളിലായാണ് ഏപ്രില്‍ 23ന് വോട്ടെടുപ്പ് നടക്കുന്നത്. മേയ് 23നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം 26,54,470 സമ്മതിദായകര്‍ ജില്ലയിലുണ്ട്. ഇതില്‍ 13,95,804 പേര്‍ സ്ത്രീകളും 12,58,625 പേര്‍ പുരുഷന്മാരും 41 പേര്‍ ട്രാന്‍സ്‌ജെന്റേഴ്‌സുമാണ്. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്ന നടപടികളും പുരോഗമിക്കുന്നു.

ആറ്റിങ്ങല്‍, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളിലായി 2,715 പോളിങ് ബൂത്തുകളാണ് ജില്ലയിലുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചതായും കളക്ടര്‍ അറിയിച്ചു.

പൂര്‍ണമായും വിവിപാറ്റ് ഉപയോഗിച്ചാകും ജില്ലയില്‍ വോട്ടെടുപ്പ് നടത്തുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും പരിചയപ്പെടുത്തുന്നതിന് പോളിങ് കേന്ദ്രങ്ങളുടെ അടിസ്ഥാനത്തില്‍ വിപുലമായ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. 1209 പോളിങ് കേന്ദ്രങ്ങളിലായാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ബോധവത്കരണ പരിപാടിയും മോക് പോളിങും നടത്തിയത്. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി ഐ.ഐ.എസ്.ടി, ടെക്‌നോപാര്‍ക്ക്, വി.എസ്.എസ്.സി, പാങ്ങോട് മിലിറ്ററി ക്യാംപ് എന്നിവിടങ്ങളിലും പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. ഇതിനു പുറമേ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി ജില്ലാ ഭരണകൂടം ഒരുക്കിയ വോട്ടുവണ്ടി നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ ജില്ലയിലെമ്പാടും പര്യടനം നടത്തും.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കു നല്‍കേണ്ട ആദ്യഘട്ട പരിശീലനവും ജില്ലയില്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് നടത്തിപ്പിനായി 18 നോഡല്‍ ഓഫിസര്‍മാരാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുക. ഓരോ നോഡല്‍ ഓഫിസര്‍ക്കു കീഴിലും പ്രത്യേക ടീം രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. വിവിധതലങ്ങളിലുള്ള പരിശീലന പരിപാടികളും നടന്നു. തെരഞ്ഞെടുപ്പ് ജോലികളുടെ ചുമതലയുള്ള സെക്ടറല്‍ ഓഫിസര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി. എ.ആര്‍.ഒ, ഇ.ആര്‍.ഒ. തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കി.

ജില്ലയില്‍ പോളിങ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കുന്നതിനു നിയോഗിക്കുന്ന മാസ്റ്റര്‍ ട്രെയ്‌നേഴ്‌സിന്റെ പരിശീലന ക്ലാസുകളും നടന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ജില്ലാ പൊലീസ് മേധാവിയുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തി.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies