തിരുവനന്തപുരം: മുന്‍ ഇന്‍കംടാക്‌സ് കമ്മീഷണര്‍ ആര്‍.മോഹനന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയുടെ സഹോദരനാണ് ആര്‍.മോഹനന്‍. എം.വി.ജയരാജന്‍ സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. നളിനി നെറ്റോ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു.












