തിരുവനന്തപുരം: ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള വിശദീകരണം. എന്നാല്‍ പഴ്‌സനല്‍ സ്റ്റാഫിലെ ചിലരുമായുള്ള ഭിന്നതയാണ് രാജിക്കു കാരണമെന്നാണ് സൂചന.
ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ച ശേഷം ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന തസ്തിക സൃഷ്ടിച്ചാണ് നളിനി നെറ്റോയെ ആ സ്ഥാനത്ത് നിയമിച്ചത്.












