കോഴിക്കോട്: എസ്എസ്എല്‍സി മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് കായണ്ണ സ്‌കൂളില്‍ പരീക്ഷ നടത്തിപ്പു ചുമതലയുള്ള ചീഫ് സൂപ്രണ്ട് പുഷ്പലത, ഡെപ്യൂട്ടി സൂപ്രണ്ട് സണ്ണി ജോസഫ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.
നേരത്തെ അന്വേഷണ വിധേയമായി സ്‌കൂള്‍ അറ്റന്‍ഡര്‍ സിബിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. കായണ്ണ എച്ച്എസ്എസില്‍ നിന്ന് തിരുവനന്തപുരത്തെ മൂല്യനിര്‍ണയ ക്യാമ്പിലേക്ക് അയയ്ക്കാന്‍ കൊണ്ടുപോയ പേപ്പറാണ് വഴിയില്‍ വീണത്.












