കൊച്ചി: വിവാദ ചോദ്യപേപ്പര്‍തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍കോളേജ്‌അധ്യാപകന്‍ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍രണ്‌ട്‌പ്രധാന പ്രതികളുടെ രേഖാ ചിത്രം കൂടി പോലീസ്‌പുറത്തുവിട്ടു. ജോസഫിനെ ആക്രമിച്ച സംഘത്തിലുണ്‌ടായിരുന്നവരുടെ ചിത്രങ്ങളാണ്‌മൂവാറ്റുപുഴ സര്‍ക്കിള്‍ഇന്‍സ്‌പെക്‌ടര്‍പുറത്തുവിട്ടത്. ഒരാള്‍5 അടി പത്തിഞ്ച്‌ഉയരവും ഉറച്ച ശരീരവുമുള്ളയാളാണ്. വെളുത്ത നിറം. 30 നും 35 നും ഇടയില്‍പ്രായം. രണ്‌ടാമത്തേയാള്‍ക്ക്‌അഞ്ചരയടി പൊക്കമുണ്‌ടെന്നാണ്‌പോലീസ്‌വ്യക്തമാക്കുന്നത്. ഇയാള്‍ക്കും 30 നും 35 നും ഇടയില്‍പ്രായം വരും. ഇരുനിറമാണ്.
കഴിഞ്ഞ ദിവസം മറ്റുരണ്‌ടു പേരുടെ രേഖാ ചിത്രം പുറത്തുവിട്ടിരുന്നു. ടി.ജെ. ജോസഫിന്റെ സഹോദരി സിസ്റ്റര്‍മേരി സ്റ്റെല്ലയും മറ്റു ദൃസാക്ഷികളും നല്‍കിയ വിവരത്തിന്റെയടിസ്ഥാനത്തിലാണ്‌രേഖാചിത്രങ്ങള്‍തയ്യാറാക്കിയത്. ഇവരുടെ പേരുവിവരങ്ങള്‍പോലീസിന്‌കൃത്യമായി മനസ്സിലാക്കാന്‍കഴിഞ്ഞിട്ടില്ല. ചിത്രത്തില്‍കാണുന്നവരെക്കുറിച്ച്‌അറിവുണ്‌ടെങ്കില്‍പോലീസിന്‌വിവരം നല്‍കണമെന്നാണ്‌നിര്‍ദ്ദേശം.
Discussion about this post