തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രിക സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്‍ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി. ഇലക്ഷന്‍ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിധേയമായാണ് പുതിയ നിര്‍ദ്ദേശം.
രാഷ്ട്രീയ കക്ഷികള്‍ പ്രകടന പത്രിക പുറത്തിറക്കിയാലുടന്‍ ഒരു കോപ്പി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പരാമര്‍ശങ്ങള്‍ പത്രികയിലില്ലെന്ന് സാക്ഷ്യപത്രവും ലഭ്യമാക്കണം. ഭരണഘടനയുടെ ആദര്‍ശങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തരുത്. തിരഞ്ഞെടുപ്പ് തിയതിക്ക് 48 മണിക്കൂര്‍ മുമ്പ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കണം. ഇതിനു ശേഷം പുതിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി നല്‍കാനാവില്ല.
ഇലക്ഷന്‍ കമ്മീഷന്റെ തീരുമാനം രാഷ്ട്രീയകക്ഷികളെയും റിട്ടേണിംഗ് ഓഫീസര്‍മാരെയും അറിയിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.












