പത്തനംതിട്ട: കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് പ്രകാശ് ബാബുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ശബരിമലയില്‍ ചിത്തിര ആട്ട വിശേഷത്തിനായി നടതുറന്ന സമയത്ത് സ്ത്രീയെ ആക്രമിച്ച കേസിലാണ് റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജമ്യാപേക്ഷ തള്ളിയത്. യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകളാണ് നിലവിലുള്ളത്.
ഇതിനെതിരെ പ്രകാശ് ബാബു നാളെ ജില്ലാ കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും.












