ന്യൂഡല്‍ഹി: തൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. സുരേഷ് ഗോപിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ചര്‍ച്ച നടത്തി. അടിയന്തരമായി ഡല്‍ഹിയില്‍ എത്താന്‍ പാര്‍ട്ടി നേതൃത്വം അദ്ദേഹത്തോട് നിര്‍ദേശിക്കുകയും ചെയ്തു. താന്‍ പുതിയ സിനിമയ്ക്ക് ഡേറ്റ് നല്‍കിയതായും മത്സര രംഗത്ത് ഉണ്ടാകില്ലെന്നുമാണ് സുരേഷ് ഗോപി നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകാന്‍ തയാറാണെന്നാണും അദ്ദേഹം ബിജെപി നേതാക്കളെ അറിയിച്ചിരുന്നു. നേരത്തേ, എന്‍ഡിഎയില്‍ ബിഡിജെഎസിനായിരുന്നു തൃശൂര്‍ സീറ്റ് നല്‍കിയിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് തീരുമാനിച്ചതോടെ സ്ഥാനാര്‍ഥിയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി അവിടേക്ക് മാറുകയായിരുന്നു. ഇതോടെ തൃശൂര്‍ സീറ്റ് ബിജെപി ഏറ്റെടുക്കുകയും ചെയ്തു.













Discussion about this post